പാറശ്ശാല: പാറശ്ശാല ,ഇഞ്ചിവിള ഇറക്കത്തിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം
യാത്രക്കാർക്ക് നിസാര പരിക്കേറ്റു
പനച്ചമൂട്ടിൽ നിന്നും മധുരെക്കു പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും
മധുരയിൽ നിന്നും തിരുവനന്തപുരത്ത് ചാല മാർക്കറ്റിൽ പഴവർഗ്ഗങ്ങളുമായി എത്തിയ ലോറിയുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ ബസിലെ യാത്രക്കാർക്കും ലോറി ജീവനക്കാരായ മധുര സ്വദേശികളായ മുരുകൻ, രമേഷ് എന്നിവർക്കും നിസാര പരുക്ക് പറ്റി. ഇവരെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പാറശ്ശാല ,കാരാളി വളവിലും ഇഞ്ചിവിള ഇറക്കത്തിലും അപകടങ്ങൾ നിത്യ സംഭവമാണ്. വളവിൽ ഹംബും സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഏതാനും മാസങ്ങൾക്കു് മുമ്പ് ഒരു ടോറസ് ലോറി ഇവിടെ മറിഞ്ഞു അപകടം നടന്നിരുന്നു., മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന കുഞ്ഞ് മരിച്ചിരുന്നു. രാവിലെ ചാറ്റൽ മഴയുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത് പാറശ്ശാല പോലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു

