പാറശ്ശാല: ആറയൂർ പുതുവൽ പുത്തൻവീട്ടിൽ ഷിബിൻ രാജ് ആണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം ആണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ഡ്രസ്സിംഗ് റൂമിനുള്ളിൽ വച്ചാണ് നഴ്സിംഗ് അസിസ്റ്റന്റിനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ചത് ഷിബിൻ രാജിന്റെ അമ്മയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയതായിരുന്നു തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡ്രസ്സ് ചെയ്യുന്നതിന് വേണ്ടി ഡ്രസിങ് റൂമിലെത്തിയപ്പോൾ നഴ്സിങ് അസിസ്റ്റന്റ് ഇല്ലായിരുന്നു സമീപത്ത് മോർച്ചറിയിൽ പോയിരുന്ന നഴ്സിങ് അസിസ്റ്റന്റ് താമസിച്ചു എത്തിയതെന്ന് ആരോപിച്ചാണ് ഷിബിൻ രാജ് അസിസ്റ്റന്റിനെ മർദ്ദിച്ചത് മർദ്ദനത്തിനുശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പാറശ്ശാല ആശുപത്രി സൂപ്രണ്ട് പാറശ്ശാല പോലീസിന് പരാതി നൽകുകയായിരുന്നു തുടർന്ന് രാത്രിയോടെ പാറശാല ഭാഗത്തുനിന്നും ഷിബിൻ രാജിനെ പോലീസ്അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ് ചോദ്യം ചെയ്യലിൽ ഷിബിൻ രാജ് മാത്രമാണ് ആശുപത്രി ജീവനക്കാരനെ മർദ്ദിച്ചതെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു
