കിളിമാനൂർ: പണം കടം കൊടുക്കാത്തതിന് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പാല കടമ്പ്രവാരം അനീഷ്ഭവനിൽ വി.അനീഷ്(29) ആണ് അറസ്റ്റിലായത്. മദ്യപാനത്തിനു ശേഷം പണം കടം കൊടുക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ പാപ്പാല ചാക്കുടി കുന്നുംപുറത്ത് വീട്ടിൽ ആർ.മനു (30) വിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.പരുക്കേറ്റ മനു ചികിത്സയിലാണ്. ബുധൻ ഉച്ചയ്ക്ക് പാപ്പാലയിൽ വച്ചായിരുന്നു കൊലപാതക ശ്രമം നടന്നത്. എസ്എച്ച്ഒ: എസ്.സനൂജും, എസ്ഐ: വിജിത്ത് കെ.നായരും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Contents
