ആര്യനാട്: ചാങ്ങ സ്വദേശി രാജേഷിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വെള്ളനാട് മിത്രനികേതൻ കരിക്കകത്തിൻകോണം പുത്തൻവീട്ടിൽനിന്ന് പുനലാൽ പനയറക്കാട് വീട്ടിൽ താമസിക്കുന്ന നവാസ് (32), വെളിയന്നൂർ മൂങ്ങോട്ടുകോണം കിഴക്കുകര വീട്ടിൽ യോഹന്നാൻ (27) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടിന് രാത്രിയാണ് സംഭവം. രാജേഷും സുഹൃത്ത് കിച്ചുവും ചാങ്ങ കുരിശ്ശടിക്കു സമീപം ആറ്റിൻകരയിൽ ഇരിക്കുമ്പോൾ അഞ്ചുപേർ അടങ്ങുന്ന സംഘം കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി.
