തദ്ദേശസ്ഥാപനങ്ങൾ ഭൗതിക നേട്ടങ്ങളുടെ വിലയിരുത്തുകൾ നടത്തണം. : വി ശശി എംഎൽഎ.
മുടപുരം:- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി തുകകൾ ചിലവഴിക്കുമ്പോൾ ഭൗതിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് വി ശശി എംഎൽഎ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള പദ്ധതികൾ ബഹുഭൂരിപക്ഷവും നടപ്പിലാക്കാനുള്ള ഫണ്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്. ഈ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തണമെന്നും വി ശശി അഭിപ്രായപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർആർ സുഭാഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എ ചന്ദ്രബാബു, പി മുരളി, വി ലൈജു, ആർ മനോന്മണി, എ താജുന്നിസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, ജി ശ്രീ കല, പി അജിത, ആർ പി നന്ദു രാജ്, ബി ഡി ഒ എൽ ലെനിൻ, എസ് എ ഡോൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ, എസ് ഫിറോസ് ലാൽ സ്വാഗതവും, എല്‍ ലെനിൻ നന്ദിയും പറഞ്ഞു
