

നെയ്യാറ്റിൻകര: നിയന്ത്രണം വിട്ട കാറിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. നിരവധി ഇരുചക്രവാഹനങ്ങളും ക്ഷേത്ര മതിലും തകർന്നു . അവണാകുഴി താന്നിമൂട് ശ്രീദേവി ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വഴിമുക്കിൽ നിന്നും പൂവാറിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താന്നിമൂട്ടിലെ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ ഭക്തജനങ്ങളെ അടക്കം നിരവധി പേരെ ഇടിച്ചിട്ടു. തുടർന്ന് കാർ സമീപത്തുണ്ടായിരുന്ന അഞ്ചോളം ബൈക്കുകളെയും ഇടിച്ച് തകർക്കുകയായിരുന്നു. പരിക്കേറ്റ നെല്ലിമൂട് സ്വദേശിയായ ഭാസുരാഗി (74), അവളാഘോരി സ്വദേശിയായ ജിജേഷ് മിത്ര 36, ക്ഷേത്രത്തിനു സമീപവാസിയായ വാണി (32), കല്ലിമൂട് സ്വദേശി സുജാത (40),
ബൈക്ക് യാത്രികരായ ദമ്പതികളുടെ മകൾ പത്തു വയസ്സായ അഞ്ചാം ക്ലാസുകാരി, അജ്ഞാതരായ ചില യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത് . ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും, മെഡിക്കൽ കോളേജുകളിലുമായി ചികിത്സയിലാണ്.
ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന അഞ്ചോളം ബൈക്കുകളും, ക്ഷേത്രത്തിന്റെ മതിലടങ്ങുന്ന ഭിത്തിയും നിയന്ത്രണം വിട്ട കാർ തകർത്തു. കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
