പാറശാല: കിണറ്റിൽ വീണ് യുവതിയെ രക്ഷിച്ച് ഒരു കിലോമീറ്ററോളം ചുമന്ന് ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് ചെങ്കൽ പഞ്ചായത്തിലെ നൊച്ചിയൂർ പ്ലാവിലമൂലയിൽ ആണ് സംഭവം. കിണറ്റിൽ വീണ രമ്യ (24)എന്ന യുവതിയെയണ് വല ഉപയോഗിച്ച് കരയ്ക്കെത്തിച്ച ശേഷം ഷീറ്റിൽ കിടത്തി തൂക്കി എടുത്ത് റോഡിലെത്തിച്ച് ഫയർഫോഴ്സ് വാഹനത്തിൽ തന്നെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാക്കിയത്. .വീട്ടിലേക്ക് വാഹനം എത്താൻ സൗകര്യം ഇല്ലായിരുന്നു. രമ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകട നില തരണം ചെയ്ത്.
Contents
