കിളിമാനൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വക്കം സ്വദേശി വൈശാഖിനെ (29) 420 മില്ലി ഗ്രാം എം.ഡി.എം.എയുമായി പുളിമാത്തുനിന്ന് കിളിമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറയിൻകീഴ്, കിളിമാനൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൈശാഖ് എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന് പ്രതി മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫിസർ എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ വൈ.ജെ. ജസീം, ജെ. അൻസർ, എം.ആർ. രതീഷ്, എ.എസ്. അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
