പാറശ്ശാല: പാറശ്ശാലയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം ഒരാൾ മരിച്ചു
ഇഞ്ചിവിള അരുവാംകോട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ രഞ്ചിത്ത് (40 ) ആണ് മരിച്ചത്. .
വൈകിട്ട് 6 മണിയോടെ രഞ്ചിത്തിന്റെ വീടിന് സമീപത്തുള്ള വിവാഹസത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ റിജു, വിപിൻ ,രജി , രഞ്ചിത്ത് എന്നീ നാല് സുഹൃത്തുക്കൾ ചേർന്ന് മദ്യപിച്ച ശേഷം വാക്കേറ്റമായി തുടർന്ന് ബിയർ കുപ്പി പൊട്ടിച്ച് രഞ്ചിത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തായ വിപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുഹൃത് റിജു പാറശ്ശാല പോലീസ് കസ്റ്റഡിയിൽ.മറ്റൊരു പ്രതിയ്ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
