നേമം: ബന്ധുവിനെ നിരന്തരം ആക്രമിച്ച് പരിക്കേൽപിച്ച യുവാവിനെ കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ ശ്രീകൃഷ്ണ നഗറിൽ ആദിത് (23) ആണ് അറസ്റ്റിലായത്. കരമന ശ്രീചക്ര വീട്ടിൽ താമസിക്കുന്ന നാഗരാജ അയ്യരുടെ (73) പരാതിയിലാണ് അറസ്റ്റ്.പണം ആവശ്യപ്പെട്ടാണ് പ്രതി സ്ഥിരമായി ദേഹോപദ്രവം ഏൽപ്പിച്ചുവന്നിരുന്നത്. കരമന എസ്.ഐമാരായ സന്തു, സിറാജുദ്ദീൻ, സി.പി.ഒമാരായ ഹരീഷ്, സാജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Contents
