No wifi signal icon. Connection error. Elements for mobile concepts and web apps. Neumorphic UI UX white user interface web button. Neumorphism. Vector EPS 10.
ആറ്റിങ്ങല്‍: നെറ്റ്വര്‍ക്ക് തകരാറുമൂലം ആറ്റിങ്ങല്‍ സബ് രജിസ്ട്രാർ ഓഫിസിലെ സേവനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുടങ്ങുന്നു. ബാങ്കുകളിലേക്കും മറ്റും അത്യാവശ്യമായി നല്‍കേണ്ട ബാധ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കിട്ടാത്തതിനെതുടര്‍ന്ന് സബ് രജിസ്ട്രാർ ഓഫിസില്‍ തിരക്കിയപ്പോഴാണ് നെറ്റ് വര്‍ക്ക് സംവിധാനത്തിലെ തകരാറാണെന്ന് അറിഞ്ഞത്. ജില്ലയിലെ മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഈയവസ്ഥയാണ്.മാനുവലായി ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ സബ് രജിസ്ട്രാർ ഓഫിസര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. ജില്ലാ രജിസ്ട്രാർ ഓഫിസില്‍നിന്ന് അനുമതിയില്ലെന്ന് അധികൃതരും പറയുന്നു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുതിയതായി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്മൂലമാണ് തകരാറുകള്‍ സംഭവിച്ചതെന്നാണ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
