ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലു വയസ്സുകാരിയെ തെരുവ് നായ കടിച്ചു. ആനത്തലവട്ടം സ്വദേശി അഖിലയുടെ മകൾ അവന്തികയെയാണ് തെരുവുനായ ആക്രമിച്ചത് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം,കുട്ടിയുടെ വലതു കൈക്കാണ് പരിക്കേറ്റത്.കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
