ചിറയിൻകീഴിൽ ഓണാഘോഷ പരിപാടി അലങ്കോലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ.കൊറട്ടുവിളാകം അനുഗ്രഹ ആർട്ട്സ് ആന്റ് സ്പോർപ്സ് ക്ലബ്ബിന്റെ സെപ്റ്റംബർ 7ആം തീയതി രാത്രി 08.30 മണിയ്ക്കു പരിപാടി നടക്കുന്നതിനിടെ മോട്ടോർ സൈക്കിളുകളിൽ സംഘം ചേർന്ന് എത്തിയ പ്രതികൾ ക്ലബ്ബ് പ്രവർത്തകരെയും അവിടെ കൂടി നിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുളളവരെ ആയുധങ്ങൾ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃക്ഷിച്ച ശേഷം അജിത്ത്, സച്ചുലാൽ എന്നിവരെ മൃഗീയമായി വെട്ടി പരിക്കേൽപ്പിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട കേസിലെ പ്രതി ശാർക്കര ഈഞ്ചയ്ക്കൽ തുമ്പടിതിട്ട വീട്ടിൽ ബിബിന് @ മോന്കുട്ടനെയാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി.മഞ്ജുലാൽ.എസ്.ൻറെ നിർദ്ദേശാനുസരണം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ്, സബ്ബ് ഇൻസ്പെക്ടറായ മനോഹർ, പോലീസുകാരായ ബിനു, സുമേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം അതി സാഹസികമായി ഒളിതാവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കൃത്യത്തിലുൾപ്പെട്ട മറ്റൊരു പ്രതി ഉടൻ പിടിയിലാകും. കേസ്സിലെ നാലു പ്രതികളെ ഇതിനു മുൻപ് അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തിട്ടുണ്ട്.
