പോത്തൻകോട്:ചേങ്കോട്ടുകോണത്ത്
വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിലാണ്
രണ്ട് പ്രതികൾ റിമാൻഡിലായത് . പ്ലാക്കീഴ് സ്വദേശി
അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി
വിനയൻ എന്നിവരാണ് റിമാൻഡിലായത്.
മുടിവെട്ടിയ രീതിയെ കളിയാക്കിയതിന്
പെൺകുട്ടി മർദ്ദിച്ചതിന് പിന്നാലെയാണ്
ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി
നൽകി
വൈകീട്ട് നാലിന്
ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക്
പോകുംവഴിയാണ്
ചേങ്കോട്ടുകോണം എസ് എൻ പബ്ലിക്
സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക്
നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്.
