നെയ്യാറ്റിൻകര: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ ബാലരാമപുരം വഴിമുക്ക് ഭാഗത്തു നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചു സൂക്ഷിച്ച് കടത്തികൊണ്ട് വന്നതിന് നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ വഴിമുക്ക് ദേശത്ത് കുഴിവിളാകത്ത് വീട്ടിൽ സെയ്ദ് അലി മകൻ 27 വയസുള്ള ഫൈസലിന് എതിരെ കേസെടുത്തു. കേസെടുക്കുന്ന സമയം പാർട്ടിയിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പ്രിവന്റീവ് ഓഫീസർ വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, പ്രസന്നൻ, ജീനാ എന്നിവർ ഉണ്ടായിരുന്നു.
Contents
