നെയ്യാറ്റിൻകര.ആന്ധ്രപ്രദേശിൽ നിന്നും 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവേ എക്സൈസ് പിടിയിലായി.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ. എ. പി. ഷാജഹാന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ഐ ബി പാർട്ടിയും സംയുക്തമായി പട്രോളിങ്ങിനിടയിൽ മുക്കോലയിൽ വച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന വിഴിഞ്ഞം കോളിയൂർ ഞാറവിള വീട്ടിൽ നിതിൻ(22)നെയാണ് 1.300 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത് .മുക്കോല – മുട്ടക്കാട് പ്രദേശത്തെ പ്രധാന കഞ്ചാവ് ചില്ലറ മൊത്ത വില്പനക്കാരനാണ് പ്രതി. ഷോൾഡർ ബാഗിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്.പാർട്ടിയിൽ ഐ ബി പ്രിവന്റീവ് ഓഫീസർ കെ ഷാജു, പ്രിവന്റീവ് ഓഫീസർ എസ് ഷാജികുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.പി. അനീഷ് കുമാർ ,യു.കെ. ലാൽ കൃഷ്ണ ,എൻ സുഭാഷ് കുമാർ , വി. വിജേഷ് ,എച്ച് .ജി . അർജുൻ ,വി .ജെ . അനീഷ്, ഡ്രൈവർ സൈമൺ എന്നിവരും ഉണ്ടായിരുന്നു.
