വെള്ളറട: കുടപ്പനമൂട് കോവില്ലൂര്‍ ബാബുരാജിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന യുവാവിനെ മര്‍ദ്ദിച്ച അയല്‍വാസിയായ വലിയവഴി ലക്ഷംവീട് കോളനിയില്‍ സന്തോഷ് കുമാറിനെ (63) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്തിനാണ് സംഭവം. രാത്രി 8.30ന് ബാബുരാജിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സനല്‍കുമാറിനെ അയല്‍വാസിയായ സന്തോഷ്കുമാര്‍ കൈയില്‍ കരുതിയിരുന്ന താക്കോല്‍ കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ എല്ല് തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സനല്‍കുമാര്‍ വെള്ളറട പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വെള്ളറട പോലീസ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
