പാറശ്ശാല: ചെങ്കവിളയിൽ സെബാസ്റ്റ്യൻ സ്റ്റോർ എന്ന പേരിൽ ഹോൾസെയിൽ പലചരക്ക് കട നടത്തി വന്നിരുന്ന കാരോട് ചെങ്കവിള സ്വദേശിയായ ആംബ്രോസാണ് പൊഴിയൂർ പോലീസിന്റെ പിടിയിലായത്. പലചരക്ക് കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്നത്. തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ രഹസ്യമായി അതിർത്തി പ്രദേശങ്ങളിൽ വിൽപ്പന നടത്തിയിരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊഴിയൂർ സി ഐ സതി കുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കടയ്ക്കുള്ളിൽ നിന്നും മൂന്ന് ചാക്കുകളിലായി 1730 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ഉൽപ്പന്നങ്ങൾക്ക് 23,000 രൂപയോളം വില വരുന്നതാണ് കൂൾ, ഗണേഷ് തുടങ്ങിയ ഉല്പന്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
