തിരുവനന്തപുരം.കഴിഞ്ഞ ദിവസം വൈകിട്ട് 5.26നു പാളയം മാർക്കറ്റിലെ കുല കടക്കു തീ പിടിച്ചു കടക്കുള്ളിൽ കൂട്ടിയിട്ടിരുന്ന വാഴക്കരിയിലയും ചപ്പുച്ചവറുകളുമാണ് തീ പിടിച്ചതു. തുടർന്ന് കടയുടെ മേൽക്കൂരയിലെ കഴുക്കോൽ ഉത്തരം മുതലായ മേൽക്കൂര ഭാഗങ്ങളിലേക്ക് തീ പടരുകയും ചെയ്തു. അഗ്നി ശമന സേന വാട്ടർ മിസ്റ്റ് ന്റെ സഹായത്താൽ തീ പൂർണമായും കെടുത്തി. ഗ്രേഡ് എ എസ് ടി ഒ രാജാശേഖരൻ നായരുടെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ രതീഷ്, സനീഷ്കുമാർ, റസീഫ്, അനീഷ്, ജീവൻ അബിൻ, ഷൈജു.. ഹോം ഗാർഡ്മാരായ സതി, സതീശൻ നായർ എന്നിവരുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി

