തിരുവനന്തപുരം: യുവാക്കളിൽ നിന്നും എം ഡി എം എ പിടികൂടി. കരമന പോലീസ് സ്റ്റേഷൻ ലിമിറ്റിൽ കിള്ളിപ്പാലം കിള്ളി ടവർ റൂം നമ്പർ 112 നിന്നും 27 gm എം ഡി എം എ യുമായി തിരുവല്ലം സ്വദേശി സുഹൈദ് ഇമ്ത്യാസ് കൂട്ടാളിയായ മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ എന്നിവരെയാണ് ഷാഡോ ടീംമും കരമന സ്റ്റേഷൻ പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇവർ കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ പോയി കാസർഗോഡ് സ്വദേശിയായ സമദ് എന്ന ആളിന്റെ കയ്യിൽ നിന്നും എം ഡി എം എ വാങ്ങുകയായിരുന്നു.സുഹൈദിന്റെ തിരുവല്ലം ഭാഗത്തുള്ള വീട്ടിൽ നിന്നും 44 gm എം ഡി എം എ കൂടി പിടികൂടിയിട്ടുണ്ട്.
Contents
