കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി മടവൂർ പള്ളിക്കൽ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണുവിള വാതുക്കൽ പാലവും, തേക്കിൻമൂട് കുന്നത്തുകോണം കോളനി റോഡിന്റെയും ഉത്ഘാടനം ബ്ലോക്ക് പ്രസിഡൻറ് ബി പി മുരളി നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ അദ്യക്ഷതയും എസ് ആർ അഫ്സൽ സ്വഗതവും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന മുഖ്യ പ്രഭാഷണവും നടത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു .
Contents
