വക്കം.നിലക്കമുക്കിൽ വൃദ്ധയെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി . നിലക്കമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി( 58 )നെയാണ് വീട്ടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . പുലർച്ചെ 2.30 യോടെ അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. കടയ്ക്കാവൂർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ജനനിയുടെ മകൻ വിഷ്ണു പിടിയിലായതായി സൂചനകൾ
