തിരുവനന്തപുരം: വെട്ടൂർ സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ അഞ്ചു മാസങ്ങൾക്ക് മുമ്പ് ലൈംഗിക അതിക്രമം നടത്തുകയും തുടർന്ന് കഴിഞ്ഞദിവസം സ്കൂളിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയെ ബസ്സിനുള്ളിൽ വെച്ച് ശല്യപ്പെടുത്തുകയും വെട്ടൂർ ജംഗ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ പിന്തുടരുകയും തെറി വിളിച്ചുകൊണ്ട് പെൺകുട്ടിയുടെ തലമുടി ചുറ്റിപ്പിടിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത വർക്കല വിളഭാഗം ചന്തയ്ക്ക് സമീപം എലിയൻവിള വീട്ടിൽ സജീവ് മകൻ കൃഷ്ണരാജ് ആണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിന് തുടർന്ന് ഒളിവിൽ പോയ പ്രതിയെ വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ വർക്കല എസ് ഐ അഭിഷേക് എസ് ഗ്രേഡ് എസ് ഐ മാരായ ഫ്രാങ്ക്ലിൻ, സലിം, എ എസ് ഐ ബിജു കുമാർ, സി പി ഒ ഷജീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
