പോത്തൻകോട്: ലക്ഷ്മിവിലാസം ഹൈസ്ക്കുളിലെ 92 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ ലക്ഷ്മി 92 വാഴ്സ് ആപ്പ് കൂട്ടായ്മയാണ് മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്നത് കൂട്ടായ്മയിലെ അംഗം കൂടിയായ നേതാജി പുരം പണയിൽ വീട്ടിൽ രശ്മിയുടെ വീട് വളരെ ശോചനീയമായ അവസ്ഥയിൽ ആയിരുന്നു. മഴ പെയ്താൽ വേവിച്ചുവച്ചിരിക്കുന്ന ആഹാരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. രശ്മിയും മാതാവും മകനും മകളും കൊച്ചു മകനും ആണ് ഈ വീട്ടിൽ താമസിക്കുന്നത്. ഈ അവസ്ഥ കണ്ട് മനസിലാക്കിയ ഗ്രൂപ്പിലെ അംഗങ്ങളായ ഷഫീല, സിബി, തുളസി, ജ്യോതിയാൽ, അൻസർ ഖാൻ, എന്നീ സുഹൃത്തുകൾ മുൻകൈ എടുക്കുകയും ഗ്രൂപ്പിലെ അഡ്മിൻ മാർ ആയ സഹീറത്ത്, അജി, രാജി എന്നിവരും ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ഒരേ മനസിൽ ഒരുമിച്ചപ്പോൾ രശ്മിയുടെ വീട് ഷീറ്റ് മേഞ്ഞ് സംരക്ഷിക്കുവാൻ വേണ്ടിയുള്ള പണികൾക്ക് ഇന്ന് തുടക്കം ആയി.
