തിരുവനന്തപുരം: ഓട്ടം വിളിച്ച് ബാറിലെത്തിയ ശേഷം മദ്യപിക്കാൻ പണം നൽകാത്തതിനാൽ ഓട്ടോറിക്ഷ ഡ്രൈവറെ കല്ലു കൊണ്ട് തലയിൽ ഇടിച്ച് കേസിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂർ വയലിൽ വീട്ടിൽ സതീഷ് (ഉണ്ണിയപ്പം സതീഷ്– 27), പേട്ട പാൽക്കുളങ്ങര വൈശാഖ് (കണ്ണപ്പൻ –27) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണു സംഭവം. അനന്തപുരി ആശുപത്രിക്കു സമീപത്ത് നിന്നാണ് ഇവർ ഓട്ടം വിളിച്ച് ബാറിൽ എത്തിയതെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.
Contents
