പാറശ്ശാല: താലൂക്കാശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി മഹേഷാണ് (20) അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് പാറശ്ശാല താലൂക്കാശുപത്രിയില്‍ രോഗിയെ കാണാനായെത്തിയ പരശുവയ്ക്കല്‍ സ്വദേശിയായ സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
Contents
