കാട്ടാക്കട: വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ടു പേരെ കാട്ടാക്കട എക്സൈസ് പിടികൂടി. പാറച്ചൽ അമ്പലത്തിൻകാല സ്വദേശികളായ നിവിൻ എസ്.സാബുവിനെ (28) 23.521 ഗ്രാം എംഡിഎംഎയുമായും കിരൺകുമാറിനെ (29) 0.430 ഗ്രാം എംഡിഎംഎയുമായി ആണ് അറസ്റ്റ് ചെയ്തത്. അമ്പലത്തിൻകാല കേന്ദ്രീകരിച്ച് ലഹരിസംഘം വിഹരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.ഇതിനിടെയാണ് ശനിയാഴ്ച കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് കിരൺ കുമാറിനെ പിടികൂടിയത്. ഇയാളുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു. കിരൺ കുമാറിൽ നിന്നാണ് നിവിനെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. നിവിനെ വീടിനു മുന്നിൽ നിന്നാണ് പിടികൂടിയത്. 2 വർഷത്തിലേറെയായി ഇയാൾ എംഡിഎംഎ കച്ചവടം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു.
Contents
