തിരുവനന്തപുരം: വെള്ളറടയിൽ ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മർദ്ദിച്ച പ്രതി അക്കാനി മണിയനായി വെള്ളറട പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സഹോദരനെ മർദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശാന്തകുമാറിന് മർദ്ദനമേറ്റത്.
Contents
