വട്ടിയൂർക്കാവ്: 38 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്പതുകാരനെ വട്ടിയൂർക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം കടിയക്കോണം കട്ടയ്ക്കാലിൽ രേവതി ഭവനിൽ സതീശൻ ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് സ്റ്റേഷന് സമീപം വാടകക്ക് വീട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Contents
