January 15, 2026

ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള ആട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ കിടന്ന ബാഗിൽ മൂന്ന് ബണ്ടിലായി പായ്ക്ക് ചെയ്തു വച്ചിട്ടുള്ള നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രാവിലെ 6.30ന് ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. കാരണം, കുട്ടികളെ തട്ടി കൊണ്ടുവരുന്നതും ശവം കടത്തുന്നതും പണം കടത്തുന്നതും ബോംബ് നിക്ഷേപിക്കുന്നതുമൊക്കെ ഇപ്പോൾ ഇങ്ങനെയാണല്ലോ എന്ന ഭയമായിരുന്നു അവർക്ക്. ഉടൻ തന്നെ പോലീസ് എത്തുകയും, ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ കഞ്ചാവാണന്ന് തിരിച്ചറിയുകയും തുടർ നടപടികൾക്ക് ശേഷം തൊണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഞ്ചു കിലോയോളം വരുന്ന കഞ്ചാവായിരുന്നു ബാഗിലെന്നാണ് പോലീസ് അറിയിച്ചത്. ചിറയിൻകീഴിലും സമീപ പഞ്ചായത്തുക്കളിലും ലഹരിവസ്തുക്കളുടെ വില്ലന വ്യാപകമാണ്. തലെ ദിവസം രാത്രി പന്ത്രണ്ടരക്കെത്തുന്ന ഗുരുവായൂർ എക്പ്രസിലാരൊ കൊണ്ടുവന്നതാകാമെന്നും പണ്ടകശാല ഭാഗത്ത് ആ സമയത്തു പോലീസ് ഉണ്ടന്നറിഞ്ഞ് ഇവിടെ ഒളിപ്പിച്ചതാകാമെന്നും പറയപ്പെടുന്നു. കടത്തു സംഘത്തെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയ്ക്ക് സാക്ഷി രേഖപ്പെടുത്താനായി ഓട്ടോ തൊഴിലാളികൾ വിസമ്മതിച്ചതിനാൽ, പോലീസുകാർ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിയും പ്രതിഷേധവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *