പാറശ്ശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വലയിലായി. വിവിധ മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പാറശ്ശാല പൊലീസാണ് പിടികൂടിയത്.വെങ്ങാനൂര്‍ എസ് റോഡില്‍ എബി (21), വെങ്ങാനൂര്‍ പറമ്പ് വിളാകം വീട്ടില്‍ രഞ്ജിത്ത് (18) , വെങ്ങാനൂര്‍ കെ.എസ് റോഡില്‍ തുണ്ടുവിളാകം വീട്ടില്‍ വിഷ്ണു (22), വാഴമുട്ടം രാജേഷ് ഭവനില്‍ പ്രവീണ്‍ പ്രസാദ് (19) എന്നിരാണ് പിടിയിലായത്. ധന്യംകോട് ഭാഗത്തെ മൊബൈല്‍ ഫോണുകളും ഹെല്‍മറ്റ് അടക്കമുള്ളവ മോഷ്ടിച്ചതിനാണ് പിടിയിലായത്.
Contents
