തിരുവനന്തപുരം: ഊരുപൊയ്കയിൽ 18/08/2023 ന് വക്കം സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവിനെ മർദ്ധിച്ച് കൊലപെടുത്തിയ കേസിലെ ഒളിവിലായിരുന്ന അഞ്ചാം പ്രതി അറസ്റ്റിൽ.കീഴ് തോന്നായ്ക്കൽ വില്ലേജിൽ തച്ചപ്പള്ളി വാർഡിൽ മഞ്ഞമല സർവീസ് സഹകരണ ബാങ്കിന് സമീപം രോഷ്ണി വീട്ടിൽ പ്രകാശൻ മകൻ നിപിൻ (30) ആണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് വക്കം വില്ലേജിൽ ചിരട്ട മണക്കാട് വീട്ടിൽ സുരേന്ദ്രൻ മകൻ അപ്പു എന്ന 24 വയസുള്ള ശ്രീജിത്തിനെ ആണ് വിനീതിന്റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘ രാത്രി 9 മണിയോടെ ഊത്രപൊയ്കയിൽ വിളിച്ചു വരുത്തി മർദ്ധിച്ച് കൊലപെടുത്തിയത്.ഈ കേസിൽ ഉൾപ്പെട്ട 15 പ്രതികളെ നേരത്തെതന്നെ പോലീസ് പിടികൂടിയിരുന്നു. അഞ്ചാം പ്രതിയായ നിപിൻ കേരളത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഈ പ്രതി 12/09/2023 ന് ഉച്ചയോടെ കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പ്രൈവറ്റ് ബസിൽ വന്നതായി ജില്ലാ പോലീസ് മേധവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാർ ടി, ആറ്റിങ്ങൽ ഐ എസ് എച്ച് ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ് ഐ അഭിലാഷ്, എസ് ഐ മനു, എ എസ് ഐ രാജീവൻ, സി പി ഒ മാരായ റിയാസ്, പ്രശാന്തകുമാരൻ നായർ, ദിനു പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതിയെ സഹസികമായി പിടികൂടിയത്. ഈ പ്രതി ഈ കേസിന് പുറമെ ആറ്റിങ്ങൽ, മംഗലാപുരം, പോത്തൻകോട് എന്നി സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ്. ഈ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
