തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ ക്രൈം 1043/23 യു/എസ് 395 ഐ പി സി കേസിലെ ഒന്നാം പ്രതിയായ ചക്കു എന്നറിയപ്പെടുന്ന രജിത്ത് ഒളിവിൽ ഇരാറ്റുപേട്ടേയ്ക്ക് സമീപം ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരവേ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ വലയിൽ ആയത്. പുതുവൽ ചിട്ടാറ്റുമുക്ക് കഠിനംകുളം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ രഞ്ജിത്തിന്റെ കൊണ്ട് പൊറുതി മുട്ടിയിരിക്കുബോൾ ആണ് പ്രതി പിടിയിൽ ആകുന്നത്. ജില്ലാ പോലീസ് മേധവി ശില്പ ദേവയ്യയുടെ നിർദേശനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ് എസ് ഐ ഷിജു എസ് എസ് എസ് സി പി ഒ ജ്യോതിഷ് കുമാർ സി പി ഒ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് രജിത്തിനെ പിടികൂടിയത്.
Contents
