കാട്ടാക്കട.പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ പിതാവ് തിരുവനന്തപുരം കുറ്റിച്ചൽ ലൂതറൻ ചർച്ചിന് സമീപം അക്ഷയ ഭവനിൽ കുട്ടൻ എന്ന മണികുമാറിനെയാണ് ഐപിസി വകുപ്പുകൾ പ്രകാരം നാലര വർഷ കഠിനതടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒന്നര വർഷം കഠിനതടവിനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചതു.പിഴ ഒടുക്കിയില്ല എങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
രക്ഷിക്കേണ്ടവന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
സ്വന്തം ഭാര്യയുടെ ആത്മഹത്യ പ്രേരണ കുറ്റത്തിലെ പ്രതിയാണ് മണികുമാർ കൂടാതെ ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയതിന് പ്രതിക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുള്ളതാണ്.
2020 നും അതിനുമുമ്പുള്ള ദിവസങ്ങളിലും താമസിച്ചിരുന്ന വീടിനകത്ത് വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അമ്മ മരിച്ച കുട്ടി പിതാവിൻറെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത് ഒരു ദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക്. മടങ്ങിപ്പോകാതെ ഇരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരങ്ങൾ പറഞ്ഞത്.തുടർന്ന് കൗൺസിലിംഗ് നടത്തിയപ്പോഴാണ് കുട്ടി എല്ലാ വിവരങ്ങളും പറയുന്നത്.തുടർന്ന് ശിശു സംരക്ഷണ സമിതിയെ ഉൾപ്പെടെ അറിയിച്ചു കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതി ഹാജരായി പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിച്ചു 21 രേഖകൾ ഹാജരാക്കി നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സാജു എസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
ം
