നാവായിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ജ്യോതിലാൽ ചാർജ് എടുത്തു.മുൻ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉത്ഘാടനം മുൻ എഎൽഎ വർക്കല കഹാർ നിർവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മാരായ അഡ്വ ഇ റിഹാസ്, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് നാവായിക്കുളം, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം താഹ,കണ്ടിജന്റ് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വേണു,കുടവൂർ മണ്ഡലം പ്രസിഡന്റ് നിസ്സാം, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് എ.ജെ ജിഹാദ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുഗന്ധി, പഞ്ചായത്ത് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ മണിലാൽ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.മുതിർന്ന കോൺഗ്രസ് നേതാക്കൾ,യൂത്ത് കോണ്ഗ്രസ്,മഹിളാ കോണ്ഗ്രസ്, കർഷക കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.മറുപടി പ്രസംഗത്തിൽ ജ്യോതിലാൽ നാവായിക്കുളത്തു പാർട്ടിയെ ശക്തി പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തന ങ്ങളുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് ഭരണ സമിതിയുടെ മെല്ലെപ്പോക്കിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എസ് അരുൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് തമ്പി നന്ദി അറിയിച്ചു.
