വർക്കല.രക്ഷപ്പെടൽ ജാലവിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഹാരി ഹൗഡിനിക്ക് കേരളത്തിൽ നിന്ന് ഒരു പിൻമുറക്കാരൻ.
കഴിഞ്ഞ 32 വർഷമായി ഇന്ദ്രജാല വിരാജിക്കുന്ന വേഗതയേറിയ മജീഷ്യൻ എന്ന ലോക റെക്കോർഡ് ജേതാവ് ആയ യുവമാന്ത്രികൻ ഹാരിസ് താഹയാണ് ജീവൻ പണയം വെച്ചുള്ള സാഹസിക രക്ഷപ്പെടൽ ജാലവിദ്യകളിൽ മികവ് തെളിയിക്കുന്നത്. തോക്കിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ട കടിച്ചുപിടിക്കുന്ന ബുള്ളറ്റ് ക്യാച്ചിങ് ആക്ട് ഉൾപ്പെടെ ഒട്ടനവധി സാഹസിക ജാല വിദ്യകളാണ് ഹാരിസ് അവതരിപ്പിച്ചിട്ടുള്ളത്.
ഇതെല്ലാം വെറുതെ ഏതെങ്കിലും ദിവസം അവതരിപ്പിക്കുകയല്ല ഓരോ പരിപാടിയും ഓരോ സ്പെഷ്യൽ ദിവസങ്ങളിൽ ആണ് അവതരിപ്പിക്കുന്നത്.
അതിൽ എന്തെങ്കിലും ഒരു സന്ദേശം സമൂഹത്തിന് നൽകാൻ ഉണ്ടാകും. ഒടുവിലിതാ വാഗൺ ട്രാജഡിയുടെ 102മത് വാർഷികത്തിൽ പുതുതലമുറ വാഗൺ ട്രാജഡിയെ ഓർക്കാൻ വേണ്ടി മറക്കാതിരിക്കാം എന്ന പേരിൽ
ദ മോസ്റ്റ് ഡേഞ്ചറസ് എസ്കേപ്പ് എന്ന ജാല വിദ്യയാണ് കല്ലമ്പലം റോസ് ഡേയിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ സാഹസിക ജാലവിദ്യ അരങ്ങേറിയത്.
കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ മാന്ത്രികനെ കൈവിലങ്ങ് അണിയിച്ചു. തുടർന്ന് വേദിയിൽ സജ്ജീകരിച്ച സ്റ്റാൻഡിലേക്ക് മാന്ത്രികനെ വിശിഷ്ട വ്യക്തികൾ ചങ്ങലയും താഴും ഉപയോഗിച്ചുകൊണ്ട് അനങ്ങാൻ കഴിയാത്ത രീതിയിലേക്ക് ബന്ധിച്ചു. മാന്ത്രികന്റെ തലയിലേക്ക് പതിക്കത്തക്ക രീതിയിൽ മൂർച്ചയേറിയ 12 കത്തികൾ ഒരു ടൈമറിന്റെ സഹായത്തോടെ സ്റ്റാൻഡിൽ സജ്ജീകരിച്ചിരുന്നു.
അറുപത് സെക്കൻഡ് പൂർത്തിയാകുമ്പോൾ ടൈമർ കത്തികളുടെ പിടുത്തം വിടുകയും അത് മാന്ത്രികന്റെ തലയിലേക്ക് പതിക്കുകയും ചെയ്യും. മൈക്കിലൂടെ അനൗൺസ്മെൻറ് മുഴങ്ങി, ടൈമർ സ്റ്റാർട്ട് ആയി ഉദ്യോഗജനകമായ നിമിഷങ്ങൾ,60 സെക്കൻഡ് പൂർത്തിയായപ്പോൾ അതിഭയങ്കര ശബ്ദത്തോടെ കത്തികൾ താഴേക്ക് പതിച്ചു. എല്ലാവരുടെയും ഹൃദയം നിലച്ചുപോയ നിമിഷങ്ങൾ. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഹാരിസ് താഹ സകല ബന്ധനങ്ങളും ഭേദിച്ച് കാണികളുടെ ഇടയിലേക്ക് ഓടിയിറങ്ങി. എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചു.
മുൻ പാർലമെന്റ് അംഗമായ എ സമ്പത്ത് പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ച് വാഗൺ ട്രാജഡി യെക്കുറിച്ചു കുട്ടികളോട് സംവദിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ,വർക്കല ബി ആർ സി യുടെ ക്ലസ്റ്റ് കോഡിനേറ്റർ അംശു വി എസ്
സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
നവംബർ 21 മുതൽ ജനുവരി 30 വരെ 102 കേന്ദ്രങ്ങളിൽ വാഗൺ ട്രാജഡി മാജിക് അവതരണ ചിലവ് മാത്രം വാങ്ങി അവതരിപ്പിക്കും.
