നെയ്യാറ്റിൻകര യൂണിറ്റിന്റെ ക്ലസ്റ്റർ യോഗം സംസ്ഥാന കമ്മറ്റി അംഗം ജി ബാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്നു. ഡീ സി സി സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ജി രഘുനാഥൻ നായർ സ്വാഗതം ആശംസിച്ചു കേന്ദ്ര പ്രതിനിധി കെ.സതീശൻ, മുൻ മുൻസിപ്പാൾ ചെയർമാൻ , സുകുമാരൻ, എൻ ജി. ഓ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി ബാബുരാജ്, വാർഡ് കൗൺസിലർ, ഗോപകുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജി രവീന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
