വക്കം പണയിൽകടവിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കിളിമാനൂർ അടയമൺ, ചെമ്പകശ്ശേരി അരുൺ നിവാസിൽ അപ്പുണ്ണിയെന്ന 31 കാരൻ അരുൺരാജ് ആണ് കടക്കാവൂർ പോലീസിന്റെ പിടിയിലായത്.
വക്കം എസ് എൻ ജംഗ്ഷനിൽ നളിനാക്ഷൻ എന്നയാളെയാണ് മർദിച്ച് അവശനാക്കി പണം കവർന്നതായി കടയ്ക്കാവൂർ പോലീസിന് പരാതി ലഭിച്ചത്.
വക്കം പണയിൽ കടവ് പലാസോ ഹോട്ടലിന് സമീപത്ത് നിന്ന് മധ്യ വയസ്കനെ പിന്തുടർന്ന പ്രതി വഴിയിൽ വച്ച് തടഞ്ഞു നിർത്തിയതിനു ശേഷം തന്റെ കയ്യിൽ വിദേശ പണം ഉണ്ടെന്നും അത് മാറ്റി ഇന്ത്യൻ രൂപയാക്കണം എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി ക്കൊപ്പം പോയ നാളിനാക്ഷനെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി മർദ്ധിച്ച് പണം കവരുകയും
അവിടെ നിന്നും പ്രതി കവലയൂരിൽ എത്തി ഇന്ധനം തീർന്ന തന്റെ ഇരുചക്ര വാഹനം വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.പിന്നീട്
ആറ്റിങ്ങലിലെ വിവിധ ബാറുകളിൽ മദ്യപിച്ച കടക്കാവൂരിലെ വസതിയിലെത്തിയപ്പോഴായിരുന്നു പോലിസ് അറസ്റ്റ് ചെയ്തത്.സി സി ടീ വീ ദൃശ്യങ്ങളാണ് വളരെ പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.. പല കേസുകളിയായി ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ആളാണെന്നും വിവിധ സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു
