കിളിമാനൂർ.ബാലവേദികിളിമാനൂർ രാജരവിവർമ്മ സാംസ്ക്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലക്ഷ്മി ഉദയൻ അധ്യക്ഷയായി. ബാലവേദി കിളിമാനൂർ മണ്ഡലം കൺവീനർ
എസ്.സുജിത്ത് സ്വാഗതം പറഞ്ഞു.കുമാരി മിഥുന , കുമാരി ഷീബ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളെ കുറിച്ച് പഠന ക്ലാസുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽജില്ലകലോൽസവവിജയി കൾക്കും വിവിധ മൽസരവിജയികൾക്കും സമ്മാനങ്ങൾ നൽകി. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി , അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റെജി ,ടി.കെ. ഉദയകുമാർ ,എന്നിവർ സംസാരിച്ചു. അനീസ് നന്ദിപറഞ്ഞു.
