വക്കം ആർ.ഏച് സി യിൽ ടോക്കൺ സംവിധാനം നിലവിൽ വന്നു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 ൽ ഉൾപ്പെടുത്തി വക്കം ആർ.ഏച് സി യിൽ സ്ഥാപിച്ച ടോക്കൺ മിഷ്യന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാൽ , മെമ്പർ അജിത, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ദേവരാജൻ , ഡോ. ജയകുമാരി , ഡോ. നിഹാൽ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
