ചിറയിൻകീഴ്: ആനത്തലവട്ടം ഗവൺമെൻറ് യു പി സ്കൂളിലെ 116-ാം വാർഷികാഘോഷവും എസ് എസ് കെയുടെ മെയിൻറനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത ആർ നിർവഹിച്ചു. ബിജു ജെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയും കെ.ദിനേശ് (സീനിയർ സൂപ്രണ്ട് AEO) വാർഡ് മെമ്പർ ഷിബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർഷികാഘോഷ സമാപന സമ്മേളന ഉദ്ഘാടനവും എസ് എസ് കെ യുടെ മെയിൻറനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു. സമാപന സമ്മേളനത്തിന് വാർഡ് മെമ്പർ അധ്യക്ഷത വഹിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയും ചെയ്തു. പി മുരളി, മണികണ്ഠൻ, കെ രേണുക മാധവൻ, മിനി എം ദാസ്, ശ്രീകുമാർ വിനു എസ്, ബബിതനാഥ്, ബിജി എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീമ കെ നന്ദിയും രേഖപ്പെടുത്തി.
