നേമം : വധശ്രമക്കേസിലെ പ്രതിയെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. തിരുമല വിജയമോഹിനി മില്ലിനു സമീപം ധന്യ ഹൗസില്‍ ഉണ്ണി എന്നുവിളിക്കുന്ന ശ്രീജിത്ത് (35) ആണ് അറസ്റ്റിലായത്. കഞ്ചാവ് കൈവശംവെച്ചതിനും ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
