പാറശ്ശാല : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ വിജയം കാലഘട്ടതിന്റെ അനിവാര്യതയെന്നു ജനാധിപത്യ കേരളകോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട നാരായണപിള്ള. ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രവർത്തക കൺവെൻഷനും കർഷകസംഗമവും ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആന്റണി വെള്ളറട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ നാറാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റോബിൻ പ്ലാവിള മുഖ്യപ്രഭാഷണം നടത്തി മുതിർന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജനാധിപത്യ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് മണവാരി ജോൺസൻ നാടാർ പ്രമേയം അവതരിപ്പിച്ചു.

പാറശ്ശാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമിദാസ് മാസ്റ്റർ പുതുതായി പാർട്ടിയിൽ വന്നവർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. ഇടതുപക്ഷസ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങുവാൻ യോഗം തീരുമാനിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അനീഷ് കൊല്ലയിൽ, വെള്ളറട മണ്ഡലം പ്രസിഡന്റ് മണലി സുരേഷ്, കുന്നത്തുകാൽ മണ്ഡലം സെക്രട്ടറി ഷിജിൻ ജോയി, സാഹിത്യകാരൻ ജിനേഷ് വരമ്പിൽ, ഡോ കുര്യൻ,എഡ്വിൻ, ബെൻ സിഗർ,വിനീത്, മെകൊല്ല മണിയൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
