മലയാള വേദിയുടെ 213- മത് പ്രതിമസ പരിപാടിയുടെ ഭാഗമായി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം പഞ്ചായത്ത് ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കവി ഓരനെലൂർബാബു അധ്യക്ഷനായിരുന്നു. പ്രശസ്ത ചിത്രകല അദ്ധ്യാപകൻ കോളാഷ് സുരേഷ് ആറ്റിങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി.
രാമചന്ദ്രൻ കരവാരം, ദീപക് പ്രഭാകരൻ, വിജയ രക്നകുറുപ്, k ശ്രീനിവാസൻ, ശ്രീകണ്ഠൻ കല്ലമ്പലം, രാജദേവൻ, പ്രസന്നൻ വടശ്ശേരിക്കോണം, സീതൾ നാവായിക്കുളം, ഷീന രാജീവ്, D പ്രിയദർശനൻ, രാജുകൃഷ്ണൻ, രാജൻ മടക്കൽ, ബീന ഹരി, സുഗുതൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു
