വെഞ്ഞാറമൂട് : കാലാതീതനായ പൂർണ ജനകീയ നേതാവായിരുന്നു തലേകുന്നിൽ ബഷീർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ ജനകീയതയും തുറന്ന വായനയും പലപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രണ്ടാമത് തലേകുന്നിൽ ബഷീർ സ്മാരക മന്ദിരത്തിന്റെ ശിലസ്ഥാപനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട്ടിൽ തലേകുന്നിൽ ബഷീർ കൾച്ചറൽ സെന്ററിനായി മന്ദിരം നിർമ്മിക്കാൻ സ്ഥലം നൽകിയത് സബർമതി ട്രസ്റ്റാണ്. രണ്ടാമത് തലേകുന്നിൽ ബഷീർ അവാർഡ് ജോർജ് ഓണക്കൂറിനു സമ്മാനിക്കും. കെ പി സി സി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു പ്രതിപക്ഷ നേതാവ് ശിലസ്ഥാപനം നടത്തിയ തലേകുന്നിൽ ബഷീർ സ്മാരക മന്ദിരം. എം എം ഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തിയ സമ്മേളനം ഡി സി സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, വി എസ് ഹരീന്ദ്രനാഥ്, ഇ ഷംസുദ്ദീൻ, ആനാട് ജയൻ, വിതുര ശശി, എൻ സുദർശനൻ,കല്ലറ എൻ അനിൽകുമാർ ഷാനവാസ് ആനക്കുഴി,ബിനു എസ് നായർഎം എ ജഗ്ഫർഖാൻ എന്നിവർ സംസാരിച്ചു.
