തിരുവനന്തപുരം.ഈസ്റ്റർ ദിനത്തിന് തലേ ദിവസം തലസ്ഥാനത്ത് വൻ മോഷണം നടത്തുന്നതിന് ആസൂത്രണം നടത്തിയ പ്രതികളെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തു.
കൊടുങ്ങാനൂർ കടയിൽ മുടുമ്പ് പഴവിളാകത്തു വീട്ടിൽ നിന്നും മലമുകൾ കടുവക്കുഴിയിൽ കൊപ്രാ ബിജു എന്ന രാജേഷ്, മൂന്നാ മൂട് അഭ്രക്കുഴി രാജേഷ് ഭവനിൽ നിന്നും ഇടുക്കി കരുണപുരം ചേലമൂട് രാജേഷ് ഭവനിൽ താമസം രാജേഷ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇതിൽ കൊപ്രാ ബിജു അന്തർജില്ലാ മോഷ്ടാവും നൂറോളം മോഷണ കേസിലെ പ്രതിയുമാണ്. ഇയാളെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി ജില്ലാ കളക്ടർ കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതറിഞ്ഞ കൊപ്ര ബിജു തമിഴ്നാട് കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞു വരികയാണ്’
- 03.2024 ൽ വെള്ളൈക്കടവിന് സമീപം മങ്കുഴി VRA.215 / അമ്പാടിയിൽ റിട്ട യേർഡ് പോലീസ് ഉദ്യോഗസ്ഥൻ വിജയകുമാറിൻ്റെ വീട്ടിലും ഇതിനു സമീപം മങ്കുഴി തേജസ് വീട്ടിൽ ഐ.ബി. ഉദ്യോഗസ്ഥൻ ശങ്കറിൻ്റെ വീട്ടിലും മോഷണം നടന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മോഷണം നടന്ന വീട്ടിൽ നിന്നും . സി സി . ടി വി ക്യാമറയുടെ ഡീവീ ആറ് ബോക്സ് കള്ളൻമാർ എടുത്തു കൊണ്ടുപോയി ആറ്റിൽ ഉപേക്ഷിച്ചത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വട്ടിയൂർക്കാവിലും പരിസരത്തും അടുത്തിടെ നടന്ന ക്ഷേത്ര മോഷണം ഉൾപ്പെടെയുള്ള എല്ലാ കേസിലെയും പ്രതികളെ ഇതിനകം തന്നെ പോലീസ് പിടികൂടിയിട്ടുണ്ട്. തുടർന്നും രാത്രി കാല പട്രോളിംഗ് ശക്തമാക്കിയതായി എസ്എച്ച് ഒ അറിയിച്ചു. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വട്ടിയൂർക്കാവ് എസ്എച്ച് ഒ വിനോദ്, എസ്. ഐ മാരായ രാകേഷ്, നിയാസ്, അരുൺ കുമാർ . വിജയ കുമാർ ‘ മനോഹരൻ സിപി ഓ മാരായ രാജേഷ്, ബൈജു, സുരേഷ് ബാബു , മാധവൻ. വിജിത് എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.
