കാട്ടാക്കട : ആറ്റിങ്ങൽ പാർലമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് വിളപ്പിലിൽ തുടക്കമായി. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പര്യടന പരിപാടികൾക്കാണ് തുടക്കമായത്. ഭരണവിരുദ്ധ വികാരങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫിന് അട്ടിമറി വിജയം അല്ലാതെ മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്.

കെപിസിസി ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ എൻ ശക്തൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മതേതര ഭാരതം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയെ വീണ്ടെടുക്കുന്നതിനും ജനം ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സ്ഥാനാർഥി കൂടിയായ അടൂർ പ്രകാശ് പറഞ്ഞു. ആയിരക്കണക്കിന് ജനങ്ങളാണ് പര്യടന പരിപാടിയുടെ ഭാഗമായി വിളപ്പിൽ എത്തിച്ചേർന്നത്. ഇന്ന് വിളപ്പിൽ മണ്ഡലത്തിലെ 50 ഓളം പോയിന്റുകളിൽ അടൂർ പ്രകാശിന് സ്വീകരണം ഒരുക്കും.

വിളപ്പിൽ മണ്ഡലത്തിന്റെ ഹൃദയ ഗ്രാമ വീഥികളിലൂടെ പര്യടനം കടന്നുപോകും.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വർക്കല കഹാർ,ഡി സി സി പ്രസിഡന്റ് പാലോട് രവി, സുബോധൻ, ആർ വി രാജേഷ്, മലയിൻകീഴ് വേണുഗോപാൽ എൽ അനിത, കാട്ടാക്കട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിളപ്പിൽശാല ശശിധരൻ നായർ, യു ഡി എഫ് ചെയർമാൻ പേയാട് ശശി,സഞ്ജയ് കുമാർ, മനീഷ് രാജ്, വണ്ടന്നൂർ സന്തോഷ്, ശോഭന കുമാരി, ബാബു കുമാർ, വിളപ്പിൽ ശശി,എം മണികണ്ഠൻ, ഇർഷാദ്,പേയാട് ജ്യോതി എന്നിവർ ചടങ്ങിൽ സംവദിച്ചു .
