ബാലരാമപുരം. കട്ടച്ചൽക്കുഴിയിൽ പശുവിനെ കുളിപ്പിക്കുന്നതിനിടെ അതിദാരുണമായി മരണപ്പെട്ട സെബാസ്റ്റ്യൻറെ സാമ്പത്തിക ഭദ്രത കുറവായ കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള തിരുവനന്തപുരം ജില്ലാ ഘടകം അംഗങ്ങൾ സമാഹരിച്ച 35000 രൂപ കുടുംബത്തിന് നൽകി. ഐ വി ഐ ജില്ലപ്രസിഡന്റ് ഡോ. ബിന ബീവി ടി, തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ പി എസ് ശ്രീകുമാർ, മുൻ ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ അരുണോദയ, ഐ വി ഐ സെക്രട്ടറി ഡോക്ടർ അജിത് കുമാർ, ട്രഷറർ ഡോക്ടർ പ്രീതി ഡേവിഡ് സൺ, ജില്ലാ കമ്മിറ്റി അംഗമായ ഡോക്ടർ വിഷ്ണു, നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി ഡോക്ടർ മനോജ് , ഡോക്ടർ സുനിൽ വിൽസൺ, ഡോക്ടർ സുമിൽ ബി എസ്, ഡോക്ടർ അരുൺ കുമാർ ജി എസ്, ഡോക്ടർ വൈശാഖ് എന്നിവർ സന്നിഹിതരായിരുന്നു.
