ആറ്റിങ്ങൽ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും ദ്വൈവാർഷിക തിരഞ്ഞെടുപ്പും മെയ് 7 നടക്കും. ആറ്റിങ്ങൽ വ്യാപാരഭവനിൽ നടക്കുന്ന പൊതുയോഗം രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡൻ്റും ജില്ലാ പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 2024 .26 ലേക്ക് ഉള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ജില്ലാ വരണാധികാരിയും ജില്ലയുടെ ജനറൽ സെക്രട്ടറിയുമായ വൈ വിജയൻ നടത്തുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു
