കഴക്കൂട്ടം : കാരോട് ദേശീയപാതയിൽ തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് ഇന്ന് മുതൽ (03-05- 2024) അധിക ടോൾ നിരക്ക് നൽകണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്ക് വന്നു. നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപ വർദ്ധിപ്പിച്ചാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്.
ജീപ്പ്, കാർ, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് ഇനിമുതൽ 155 രൂപ നൽകണം. ചെറിയ ചരക്ക് വാഹനങ്ങൾക്ക് 245, ബസ് ട്രക്ക് തുടങ്ങിയവയ്ക്ക് 520 രൂപ എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള പുതിയ ചാർജ്.
